നയതന്ത്ര ചര്‍ച്ചയുമായി യു.എസ് ഉത്തരകൊറിയ ദക്ഷിണകൊറിയ രാജ്യങ്ങള്‍ ഫിന്‍ലാന്റില്‍

us korea

ഫിന്‍ലാന്റ്‌: ഫിന്‍ലാന്റില്‍ വെച്ച് ഉത്തരകൊറിയ, ദക്ഷിണ കൊറിയ, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം അനൗദ്യോഗികമായ നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയതായി ഫിന്‍ലാന്റ് ഗവണ്‍മെന്റ്. ഈ ത്രികക്ഷി ചര്‍ച്ച തീര്‍ത്തും നല്ലൊരു അന്തരീക്ഷത്തിലാണ് നടന്നതെന്നും കൂടാതെ കൊറിയന്‍ രാജ്യത്തിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതും, പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്നതുമായിരുന്നു ചര്‍ച്ചയെന്നും ഫിനിഷ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു

കൊറിയയുടെ നേതാക്കളും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വടക്കന്‍ കൊറിയന്‍ നേതാവ് കിം ജോംങ്‌ ഉന്നും തമ്മില്‍ ആസൂത്രണം ചെയ്ത കൂടിക്കാഴ്ചയില്‍ ഉച്ചകോടി സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനമായതായാണ് പല നിരീക്ഷകരും വിലയിരുത്തുന്നത്.

ഓരോ രാജ്യത്തും നിന്നുള്ള 18 പേരെ കൂടാതെ, ഐക്യരാഷ്ട്രസഭ, യൂറോപ്പ് എന്നിവിടങ്ങളിലെ നിരീക്ഷകരും രണ്ട് നാള്‍ നീണ്ടു നിന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. ആദ്യമായാണ് കൊറിയയും അമേരിക്കയും തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. രാജ്യങ്ങളുടെ അജണ്ട സംബന്ധിച്ച കാര്യങ്ങളും, ഉച്ചകോടി സംബന്ധിച്ച തീരുമാനങ്ങള്‍ക്കും ഇത്തരം ചര്‍ച്ചകള്‍ അനിവാര്യമാണ്.

Top