പാർട്ടിയിൽ സഹോദരിയെ തരംതാഴ്ത്തി കിം ജോങ് ഉൻ

സോൾ • കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയിലും ഭരണകൂടത്തിലും കിം ജോങ് ഉന്‍ കഴിഞ്ഞാലുള്ള അധികാരകേന്ദ്രമായ സഹോദരി കിം യോ ജാങ്ങിനെ പാർട്ടിതലത്തിൽ തരംതാഴ്ത്തിയതായി റിപ്പോർട്ട്. പാര്‍ട്ടിയിലും ഭരണകൂടത്തിലും നിർണായക സ്വാധീനം ചെലുത്താൻ കഴിയുമെന്നു വിലയിരുത്തലുള്ള ജാങ്ങിന് കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോയിൽ ഇടം പിടിക്കാൻ കഴിഞ്ഞില്ല.

കിമ്മിന്റെ നയതന്ത്ര മാറ്റങ്ങളിലെ ചാലകശക്തിയായി ചൂണ്ടിക്കാണിക്കപ്പെടുകയും ഉത്തര കൊറിയയുടെ അടുത്ത ഭരണാധികാരിയെന്നു ഭൂരിഭാഗം പേരും കരുതുകയും ചെയ്ത വ്യക്തി‌ത്വമാണ് കിമ്മിന്റെ ഇളയ സഹോദരിയായ ജാങ്. പാർട്ടിതലത്തിലുള്ള തരംതാഴ്ത്തലിനു പിന്നിൽ ഉത്തര കൊറിയയിൽ നാൾക്കുനാൾ അദ്ഭുതകരമായ രീതിയിൽ വർധിക്കുന്ന ജാങ്ങിന്റെ സ്വാധീനമാണെന്നാണ് റിപ്പോർട്ടുകൾ.

Top