ഉത്തരകൊറിയയില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ സ്ത്രീകളോട് അഭ്യര്‍ത്ഥിക്കുന്നതിനിടെ വികാരാധീനനായി കിം ജോങ് ഉന്‍

പ്യോങ്യാങ്: രാജ്യത്തെ അമ്മമാരെ അഭിസംബോധന ചെയ്യുന്നതിനിടെ വികാരാധീനനായി ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്‍. ഉത്തരകൊറിയ നേരിടുന്ന, ജനനനിരക്ക് കുറയുന്ന പ്രശ്നം പരിഹരിക്കപ്പെടണമെന്നും സ്ത്രീകള്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നതിനിടെയാണ് കിം വികാരാധീനനായത്.

ദേശീയ ശക്തിക്ക് കരുത്തുപകരുന്നതില്‍ സ്ത്രീകള്‍ വഹിക്കുന്ന പങ്കിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും കാര്യങ്ങള്‍ ചെയ്യുന്നതിനിടെ ബുദ്ധിമുട്ടുണ്ടാകുമ്പോഴെല്ലാം താനും അമ്മമാരെ കുറിച്ച് ചിന്തിക്കാറുണ്ടെന്നും കിം കൂട്ടിച്ചേര്‍ത്തു.2023-ലെ യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്ക് അനുസരിച്ച് ഉത്തരകൊറിയയിലെ സ്ത്രീകളുടെ പ്രത്യുല്‍പാദന നിരക്ക് 1.8 ആണ്.

കിം മുഖം കുനിക്കുന്നതും കണ്ണീരൊപ്പുന്നതും കാണാം. സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. പ്യോങ്യാങ്ങില്‍ നടന്ന അഞ്ചാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഓഫ് മദേഴ്സില്‍നിന്നുള്ളതാണ് ദൃശ്യങ്ങള്‍.

 

Top