കിം ജോങ് ഉന്നുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് ട്രംപ് അറിയിച്ചെന്ന്

വാഷിംങ്ടണ്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചെന്ന് റിപ്പോര്‍ട്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സണാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

സമ്പൂര്‍ണ ആണവ നിരായുധീകരണം സംബന്ധിച്ച് ഉത്തര കൊറിയയുടെ തീരുമാനം വരുന്നതിന് അമേരിക്ക കാത്തിരിക്കുകയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കിമ്മുമായുള്ള കൂടിക്കാഴ്ചയ്ക്ക് ട്രംപ് തയ്യാറാണെന്ന കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഔദ്യോഗിക അറിയിപ്പ് ഇതു വരെ പുറത്ത് വിട്ടിട്ടില്ല.

Top