കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സുമായി ടോവിനോയും ഇന്ത്യയും; ട്രെയ്‌ലർ കാണാം

ടോവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രം കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സിന്റെ ട്രെയ്‌ലർ പുറത്തിറക്കി. ചിത്രം ഒരു റോഡ് മൂവിയാണ്. നവാഗതനായ ജിയോ ബേബി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഇന്ത്യ ജാര്‍വിസ് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജോജു ജോര്‍ജ്, സിദ്ധാര്‍ത്ഥ് ശിവ, ബേസില്‍ ജോസഫ്, സുധീഷ്, നോബി, റോയ് പാലാ, ജോര്‍ഡി പൂഞ്ഞാര്‍, മാല പാര്‍വതി, എന്നിവരാണ് ചിത്രത്തില്‍ എത്തുന്ന മറ്റ് താരങ്ങള്‍.

റംഷി മുഹമ്മദ്, ആന്റോ ജോസഫ്, ടൊവിനോ തോമസ്, സിനു സിദ്ധാര്‍ത്ഥ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണവും സിനു സിദ്ധാര്‍ത്ഥ് തന്നെയാണ് നിര്‍വ്വഹിക്കുന്നത്‌. ചിത്രം മാര്‍ച്ച് പന്ത്രണ്ടിന് പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം.

Top