നിര്‍മാതാവാകാന്‍ ടൊവിനൊ; കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ടൊവീനൊ തോമസ് നായകനായി എത്തുന്ന കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജാണ് ഫെയ്സ് ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

ടൊവിനൊ നിര്‍മാതാവ് കൂടിയാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. യാത്രയില്‍ ഇല്ലാതാവുന്ന ദൂരങ്ങള്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

ആന്റോ ജോസഫ്, റംഷി അഹമദ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ക്കൊപ്പമാണ് ടൊവീനൊ ചിത്രം നിര്‍മിക്കുന്നത്. കഥയെഴുതിയിരിക്കുന്നതും ജിയോ ബേബിയാണ്. കുഞ്ഞുദൈവം, രണ്ടു പെണ്‍കുട്ടികള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജിയോ ബേബി.

സിനു സിദ്ധാര്‍ഥാണ് ക്യാമറ. സൂരജ് എസ് കുറുപ്പാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. ബി.കെ.ഹരിനാരായണന്‍, വിനായക് ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന.

Top