ടൊവിനോയുടെ പിറന്നാള്‍ ദിനത്തില്‍ ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ ടീസര്‍

ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന്റെ ടീസര്‍ പുറത്തുവിട്ടു. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ടൊവിനോയുടെ പിറന്നാള്‍ ദിനമായ ഇന്ന് ടീസര്‍ പുറത്തിറക്കിയത്.

ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബി ആണ്. ചിത്രം നിര്‍മ്മിക്കുന്നത് ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ്. തിരക്കഥ നിര്‍വ്വഹിക്കുന്നതും സംവിധാകന്‍ തന്നെയാണ്. ക്യാമറ ചലിപ്പിക്കുന്നത് സിനു സിദ്ധാര്‍ഥ് ആണ്. സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ് ആണ്.

Top