കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്; ടൊവിനോ ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് ഒടിടി റിലീസിനൊരുങ്ങുന്നു. ഹോട്ട്സ്റ്റാര്‍ പ്ലസ് ഡിസ്‌നിയിലാണ് ചിത്രം റിലീസിനെത്തുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ട്രാവല്‍ എന്റര്‍ടെയ്‌നറാണ്. ടൊവിനോ ചിത്രത്തിന്റെ ഒരു നിര്‍മാതാവ് കൂടിയാണെന്ന സവിശേഷതയും ഉണ്ട്.

മലയാളി യുവതാരമായാണ് ടൊവിനോ വേഷമിടുന്നത്. വിദേശ നടി ഇന്ത്യ ജാര്‍വിസ് ആണ് ടൊവിനോയുടെ നായിക. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

സിനു സിദ്ധാര്‍ഥ് ആണ് കാമറ. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബാക്ഗ്രൗണ്ട് സ്‌കോര്‍ സുഷിന്‍ ശ്യാം.

Top