kilocar micro chip

സെക്കന്‍ഡില്‍ ഒരു ലക്ഷം കോടിയിലേറെ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്ന പ്രൊസസറിനു ഗവേഷകര്‍ രൂപം നല്‍കി. ലോകത്ത് ആദ്യത്തേതാണു സംഭവം.

ആയിരം പ്രോഗ്രാം പ്രോസസറുകള്‍ അടങ്ങിയ മൈക്രോ ചിപ് ആണിത്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ പ്രഫ. ബിവന്‍ ബാസിന്റെ നേതൃത്വത്തിലുള്ള സംഘമാണു പുതിയ കണ്ടെത്തലിനു പിന്നില്‍.

കിലോ കാര്‍ എന്ന ചിപ്പിനുള്ളില്‍ 6.21 കോടി ട്രാന്‍സിസ്റ്റര്‍ അടക്കം ചെയ്തിരിക്കുന്നു. നിലവിലുള്ള ഏറ്റവും ആധുനികമായ ലാപ്‌ടോപിലെ പ്രൊസസറുമായി താരതമ്യം ചെയ്യുമ്പോള്‍ 100 മടങ്ങു വേഗത്തിലാണ് ഇതു പ്രവര്‍ത്തിക്കുക.

കുറഞ്ഞ വൈദ്യുതി ഉപയോഗമേയുള്ളൂ എന്നതു മറ്റൊരു സവിശേഷത.

Top