കിളിമാനൂരില്‍ റിട്ടെയ്ഡ് ഹെഡ്മാസ്റ്റര്‍ക്ക് നേരെ പൊലീസ് അതിക്രമം

തിരുവനന്തപുരം: കിളിമാനൂരില്‍ റിട്ടെയ്ഡ് ഹെഡ്മാസ്റ്റര്‍ക്കെതിരേ പൊലീസ് ആക്രമണമെന്നു പരാതി. എസ്.ഐ ലാത്തിക്കടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി. റിട്ടെയ്ഡ് ഹെഡ്മാസ്റ്ററായ വിജയകുമാറാണ് എസ്.ഐ തന്നെ മര്‍ദിച്ചെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കിളിമാനൂര്‍ എസ്.ഐ ബി.കെ അരുണിനെതിരേയാണ് എസ്.പിക്ക് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എസ്.ഐ ലാത്തികൊണ്ട് തന്നെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്.

Top