കിളിമാനൂര്‍ പോലീസ് പിടികൂടിയ മോഷണക്കേസ് പ്രതിക്ക് കോവിഡ്

തിരുവനന്തപുരം: മോഷണക്കേസ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പനപ്പാംകുന്ന് സ്വദേശിയായ പ്രതി നിലവില്‍ വര്‍ക്കലയിലെ എസ്.ആര്‍. ആസ്പത്രിയില്‍ ക്വാറന്റൈനിലായിരുന്നു.

ജൂലായ് 17-നാണ് പനപ്പാംകുന്ന് സ്വദേശിയെ മോഷണക്കേസുമായി ബന്ധപ്പെട്ട് കിളിമാനൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്ന് കസ്റ്റഡിയില്‍ എടുത്ത ശേഷം സ്രവം എടുത്ത് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പോസിറ്റീവായി വന്നിരിക്കുന്നത്.

Top