കിളിമാനൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: കിളിമാനൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.

കിളിമാനൂര്‍ പനപ്പാംകുന്ന് സ്വദേശിയായ ശ്രീറാമിനെ(20) ആണ് കിളിമാനൂര്‍ പൊലീസ് അറസ്‌ററ് ചെയ്തത്. തിരുവനന്തപുരം സെന്‍ട്രല്‍ പോളിടെക്‌നിക്ക് വിദ്യാര്‍ഥിയാണ് ശ്രീറാം.

ഏപ്രില്‍ 21നാണ് കിളിമാനൂര്‍ ഗവ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.

കുടുംബകലഹത്തെത്തുടര്‍ന്ന് ജീവനൊടുക്കിയെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ വിദ്യാര്‍ഥിനി ലൈംഗിക പീഡനത്തിനിരയായിരുന്നെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ശ്രീറാമിനെ പിടികൂടിയത്.

ഒരേ സ്‌കൂളില്‍ പഠിച്ചിരുന്ന ഇവര്‍ പ്രണയത്തിലായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ടന്നും കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Top