“കില” -സെലക്‌ഷൻ നടപടി നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: തൃശൂർ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കില) അർബൻ ഫെലോ തസ്തികയിലേക്കുള്ള സിലക്‌ഷൻ നടപടി നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശം. യോഗ്യതാ മാനദണ്ഡങ്ങൾ ലംഘിച്ചുള്ള ‘കില‌’യിലെ സീനിയർ അർബൻ ഫെലോ, അർബൻ ഫെലോ തസ്തികയിലേക്കുള്ള നിയമന നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ‘കില‌’ഗവേണിങ് കൗൺസിൽ അംഗമായ രമ്യ ഹരിദാസ് എംപി നൽകിയ ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്.

അസോഷ്യേറ്റ് പ്രഫസറുടെയും അസി. പ്രഫസറുടെയും തസ്തികകൾക്കു തുല്യമായ സീനിയർ അർബൻ ഫെലോ, അർബൻ ഫെലോ തസ്തികകളിൽ സർവീസ് നിയമാവലി പ്രകാരമുള്ള യോഗ്യതയിൽ ഇളവു വരുത്തിയാണു നിയമനമെന്നാരോപിച്ചായിരുന്നു ഹർജി.

Top