കിഫ്ബി വിഷയം; കെഎസ്ഇബി ഓഫിസിലേയ്ക്കുള്ള മാര്‍ച്ചില്‍ ചെറിയ സംഘര്‍ഷം

കൊല്ലം: കിഫ്ബി വിഷയത്തില്‍ കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കെ എസ് ഈ ബി ഓഫിസിലേയ്ക്കുള്ള മാര്‍ച്ചില്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

കിഫ്ബിയെ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങളില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടായിരുന്നു മാര്‍ച്ച്.

ഓഫിസിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാത്തവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Top