കിഫ്ബിയെ വക്രീകരിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്; തുറന്നടിച്ച് കോടിയേരി

Kodiyeri-

കോട്ടയം: യുഡിഎഫ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കിഫ്ബിയെ തെരഞ്ഞെടുപ്പ് സ്റ്റണ്ടായി ഉപയോഗിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സ്റ്റാറ്റിയൂട്ടറി ഓഡിറ്റിനെ എന്തുകൊണ്ട് പ്രതിപക്ഷം സഭയില്‍ എതിര്‍ത്തില്ലെന്നും കോടിയേരി ചോദിച്ചു.

കിഫ്ബി കേരളത്തിന്റെ വികസന രംഗത്ത് വന്‍ കുതിച്ചു ചാട്ടമാണ് നടത്തുന്നത്. എന്നാല്‍, കിഫ്ബിയെ വക്രീകരിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തുന്നത്, കോടിയേരി കുറ്റപ്പെടുത്തി.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പ്രതിപക്ഷം എന്തിനാണ് ബേജാറാകുന്നതെന്നും പ്രതിപക്ഷ നേതാക്കളുടെ പ്രതികരണത്തില്‍ നിന്നു തന്നെ അവര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് വ്യക്തമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Top