മസാല ബോണ്ടുകൾ ലണ്ടനിൽ പുറത്തിറക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് സൂചന

pinarayi

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടുകള്‍ ലണ്ടനില്‍ പുറത്തിറക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് സൂചന.

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ മസാല ബോണ്ടുകള്‍ പൊതുവിപണിയിലിറക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. മെയ് 17നാണ് ചടങ്ങ് നടക്കുന്നത്.

പ്രധാനപ്പെട്ട ഓഹരികളുടെയും ബോണ്ടുകളുടെയും വില്‍പന മാത്രമായിരിക്കും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ചടങ്ങായി നടത്താറുള്ളത്. നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ ബോണ്ട് വില്‍പനയുടെ തുടക്കവും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ക്ഷണിച്ച് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് നടത്തിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു ചടങ്ങില്‍ ഒരു മുഖ്യമന്ത്രിക്ക് ക്ഷണം ലഭിക്കുന്നത് ആദ്യമായിട്ടാണ്.

Top