കിഫ്ബി റിപ്പോര്‍ട്ട്; രാജി വെക്കില്ലെന്ന് തോമസ് ഐസക്

ആലപ്പുഴ: കിഫ്ബി വിവാദവുമായി ബന്ധപ്പെട്ട് താന്‍ രാജി വെയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സിഎജിക്ക് ഭരണഘടനയില്‍ സ്ഥാനമുണ്ടെന്ന് കരുതി എന്തും ചെയ്യാനാവില്ലെന്നും സിഎജി രാഷ്ട്രീയം കളിക്കരുതെന്നും ധനമന്ത്രി പറഞ്ഞു.

നടപടി ക്രമങ്ങളില്‍ പിഴവുണ്ടെങ്കില്‍ ചര്‍ച്ച ചെയ്യാം. ഭരണഘടന സ്ഥാപനങ്ങളെ ബിജെപി ദുരുപയോഗം ചെയ്യുന്നു. കോണ്‍ഗ്രസ് ഭരിച്ച കാലത്ത് ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top