കിഫ്ബി കടമെടുപ്പ് ഭരണഘടനാ വിരുദ്ധമെന്ന് സിഎജി റിപ്പോര്‍ട്ട്

Thomas-Issac

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിഎജി റിപ്പോര്‍ട്ട്. കിഫ്ബി കടമെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങളെയെല്ലാം തള്ളുന്ന റിപ്പോര്‍ട്ടാണ് സിഎജി സമര്‍പ്പിച്ചിരിക്കുന്നത്. കിഫ്ബിയുടെ മസാലബോണ്ടും കടമെടുപ്പും ഭരണഘടനാ വിരുദ്ധമാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേന്ദ്ര അധികാരത്തിന്മേലുള്ള സംസ്ഥാന സര്‍ക്കാരിന്റെ കടന്നു കയറ്റമാണെന്നും വിദേശ കടമെടുപ്പിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആകസ്മിക കടമെടുപ്പെന്ന സര്‍ക്കാര്‍ വിശദീകരണം ആശ്ചര്യജനകമാണ്. റവന്യു വിഭാഗങ്ങള്‍ക്കു മേല്‍ സംസ്ഥാന സര്‍ക്കാര്‍ അധിക ബാധ്യത സൃഷ്ടിച്ചു. നിയമസഭയുടെ പോലും അനുമതിയില്ലാതെയാണ് കടമെടുത്തത്. ഇതുവഴി ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ മറികടന്നെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

Top