kifbi board members meet thomas issac

തിരുവനന്തപുരം: സംസ്ഥാനത്ത് 8041 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി ബോര്‍ഡിന്റെ അനുമതി.

ധനമന്ത്രി തോമസ് ഐസക്ക് കിഫ്ബി ബോര്‍ഡ് അംഗങ്ങളുമായി ചര്‍ച്ച നടത്തി.

5200 കോടി രൂപക്ക് ഉത്തര കേരളത്തില്‍ കെ എസ് ഇ ബി യുടെ പ്രസരണ ഗ്രീഡ് നടപ്പാക്കും. 968 കോടിയുടെ പദ്ധതികള്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കും.

കൊച്ചിന്‍ കാന്‍സര്‍ സെന്ററിന് 310 കോടിയും മലബാര്‍ കാന്‍സര്‍ സെന്ററിന് 170 കോടിയും നല്‍കും. കരാറുകാര്‍ക്ക് നേരിട്ട് പണം നല്‍കാനും തീരുമാനിച്ചു.

Top