കേരള വികസനത്തിനായുള്ള 44 പുതിയ പദ്ധതികള്‍ക്ക് കിഫ്ബി ധനാനുമതി നല്‍കി

തിരുവനന്തപുരം: കേരള വികസനത്തിനായുള്ള 44 പുതിയ പദ്ധതികള്‍ക്ക് കിഫ്ബി ധനാനുമതി നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ 43ാമത് ബോര്‍ഡ് യോഗത്തില്‍ 6943.37 കോടി രൂപയാണ് പുതിയ പദ്ധതികള്‍ക്കായി അനുവദിച്ചത്. ഇതോടെ ആകെ 70,762.05 കോടി രൂപയുടെ 962 പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നല്‍കിയിട്ടുള്ളത്.

ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തിലും ഇന്നലെ നടന്ന എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗത്തിലുമായി പൊതുമരാമത്ത് വകുപ്പിന് കീഴില്‍ 4397.88 കോടി രൂപയുടെ 28 പദ്ധതികള്‍ക്കും, ജലവിഭവ വകുപ്പിന് കീഴില്‍ 273.52 കോടി രൂപയുടെ 4 പദ്ധതികള്‍ക്കും, ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ 392.14 കോടി രൂപയുടെ 7 പദ്ധതികള്‍ക്കും, വെസ്റ്റ്‌കോസ്റ്റ് കനാല്‍ വിപുലീകരണത്തിന് 3 പദ്ധതികളിലായി 915.84 കോടി രൂപയുടെ പദ്ധതിക്കും, കൊച്ചി ബാംഗ്‌ളൂര്‍ വ്യവസായ ഇടനാഴിയുടെ ഭാഗമായി എറണാകുളം അയ്യമ്പുഴയില്‍ ഗിഫ്റ്റ് (ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ട്രേഡ്) സിറ്റിയുടെ സ്ഥലമേറ്റെടുപ്പിനായി 850 കോടി രൂപയുടെ പദ്ധതിയ്ക്കും, ആയുഷ് വകുപ്പിനു കീഴില്‍ കീഴില്‍ IRIAയുടെ രണ്ടാം ഘട്ട സ്ഥലമേറ്റെടുപ്പിനായി 114 കോടി രൂപയുടെ പദ്ധതിയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്.

Top