ദില്ലിയിലെ അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കല്‍ റാക്കറ്റ് ; അന്വേഷണം പ്രഖ്യാപിച്ചു

ദില്ലി: ദില്ലിയിലെ അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കല്‍ റാക്കറ്റില്‍ അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദില്ലി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. അന്വേഷണത്തിന് സമിതി രൂപീകരിച്ചെന്ന് ദില്ലി ആരോഗ്യ സെക്രട്ടറി പറഞ്ഞു.

മ്യാന്‍മറിലെ ഗ്രാമീണര്‍ക്ക് പണം നല്‍കി വൃക്ക മാറ്റിവയ്ക്കല്‍ നടത്തുന്നു എന്ന് യുകെയിലെ ടെലഗ്രാഫ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അപ്പോളോ ഗ്രൂപ്പ് പദ്മശ്രീ ജേതാവായ ഡോ സന്ദീപ് ഗുലെരിയയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകള്‍ നടന്നത്. ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍, മ്യാന്‍മറിലെ പ്രതിനിധിയായ ഡോക്ടറെ പിരിച്ചു വിട്ടെന്ന് അപ്പോളോ ഗ്രൂപ്പ് അറിയിച്ചു.

Top