മധ്യപ്രദേശില്‍ 15 കാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

rape-sexual-abuse

ഭോപാല്‍: മധ്യപ്രദേശില്‍ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കല്ലുകൊണ്ട് തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. സാത്രി ഗ്രാമത്തിലെ വനപ്രദേശത്തിലാണ് സംഭവം നടന്നത്.

കേസുമായി ബന്ധപ്പെട്ട് ഹരിരാം കുശ്‌വഹ (32) എന്നയാള്‍ പിടിയിലായി. ഇയാളുടെ ക്രൂരമായ ഉപദ്രവത്തില്‍ ഗുരുതരാവസ്ഥയിലായ നിലയില്‍ പെണ്‍കുട്ടിയെ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കുടുംബം അയല്‍വാസികളുമായി വഴക്കിട്ടിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടാന്‍ പെണ്‍കുട്ടി ഖരഗ്പുര്‍ പൊലീസ് സ്റ്റേഷനില്‍ പോകും വഴി ഹരിരാം അവള്‍ക്ക് ബൈക്കില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു.

പൊലീസ് സ്‌റ്റേഷനില്‍ പോകുന്നതിന് പകരം പെണ്‍കുട്ടിയെ സമീപത്തുള്ള കാട്ടില്‍ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഹരിരാമിനെതിരെ ബലാത്സംഗത്തിനും കൊലപാതകശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടി ഇപ്പോള്‍ യു.പിയിലെ ഝാന്‍സി ആശുപത്രിയില്‍ ചികിത്സയിലാണ്.

Top