എസ്എസ്എല്‍സി പരീക്ഷയ്ക്ക് പോകുന്ന വഴി വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

kidnap

കൊല്ലം : എസ്എസ്എല്‍സി പരീക്ഷയ്ക്കായി സ്‌കൂളിലേയ്ക്കു പോയ വിദ്യാര്‍ത്ഥിനികളെ ഓട്ടോറിക്ഷക്കാരന്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി.
ഓട്ടോ ഇടവഴില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ വാഹനത്തില്‍ നിന്നും പുറത്തേയ്ക്ക് ചാടി. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസെത്തി കുട്ടികളെ സ്‌കൂളില്‍ എത്തിച്ചു.

രാവിലെ 11.45 ഓടെ ആയിരുന്നു സംഭവം നടന്നത്. കൊല്ലം വെടികുന്നിന് സമീപത്തു നിന്നാണ് സുഹൃത്തുക്കളായ വിദ്യാര്‍ത്ഥിനികള്‍ ഓട്ടോറിക്ഷയില്‍ കയറിയത്. യാത്രയ്ക്കിടെ മുണ്ടയ്ക്കല്‍ റെയില്‍വേ ഗേറ്റ് അടഞ്ഞു കിടക്കുകയാണെന്ന് അറിയിച്ച ഡ്രൈവര്‍ ഇടവഴിയിലൂടെ പോവുകയായിരുന്നു. ഇതിനിടെ കുട്ടികളുടെ മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചു. ഇതോടെ കുട്ടികള്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും പുറത്തേയ്ക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. കുട്ടികളില്‍ ഒരാളുടെ ബാഗും ഹാള്‍ ടിക്കറ്റും ഓട്ടോറിക്ഷയിലായി പോവുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top