കോടീശ്വരന്റെ ഭാര്യയെ തട്ടിക്കൊണ്ടു പോയി ; മോചനദ്രവ്യം ആവശ്യപ്പെട്ടത് ക്രിപ്‌റ്റോ കറന്‍സിയില്‍

ഓസ്ലോ:നോര്‍വെയിലെ കോടീശ്വരനായ വ്യാപാരിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയ സംഘം മോചനദ്രവ്യം ക്രിപ്‌റ്റോ കറന്‍സിയില്‍ ആവശ്യപ്പെട്ടു. കോടീശ്വരന്‍ ടോം ഹേഗന്റെ ഭാര്യ ആന്‍ എലിസബത്ത് ഫാള്‍കെവിക് ഹേഗനെയാണ് തട്ടിക്കൊണ്ടുപോയത്.

10.3 ദശലക്ഷം ഡോളറാണ് ക്രിപ്‌റ്റോകറന്‍സിയായി സംഘം ആവശ്യപ്പെട്ടത്. പണത്തിനു പകരമായി കൈമാറ്റം ചെയ്യാന്‍ പറ്റുന്ന മൂല്യമുള്ള കൃത്രിമമായ ഇലക്ട്രോണിക് നാണയമാണ്ക്രിപ്‌റ്റോ കറന്‍സി.ഓസ്ലോയില്‍നിന്ന് 20 കിലോമീറ്റര്‍ അകലെ ലോറന്‍സ്‌കോഗിലെ വീട്ടില്‍നിന്നാണ് അജ്ഞാതര്‍ ആനിനെ തട്ടിക്കൊണ്ടുപോയത്.

ആനിനെ കാണാതായിട്ട് രണ്ട് മാസം കഴിഞ്ഞു.20 കോടി ഡോളര്‍ ആസ്തിയുള്ള ടോം നോര്‍വെയിലെ 172ാമത്തെ പണക്കാരനാണ്. പണം ആവശ്യപ്പെട്ടവരുടെ പക്കല്‍ തന്നെയാണോ ആന്‍ ഉള്ളതെന്ന് ഉറപ്പ് വരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു.

Top