ആലുവയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികൾ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തി

ലുവയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ കണ്ടെത്തി. കണിയാപുരം എന്ന സ്ഥലത്തിന് സമീപം ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. പ്രതികൾ രക്ഷപ്പെട്ടെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് ഒരു സംഘം ആളുകൾ ചേർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയത്.

ആലുവ റെയിൽവേ സ്റ്റേഷൻ പരിധിയിൽ വച്ചാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. ഒരു ഓട്ടോ ഡ്രൈവർ നൽകിയ വിവരത്തെ അടിസ്ഥാനപ്പെടുത്തിയാണ് പോലീസ് കേസെടുത്തത്. പരിസരത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം പുരോഗമിക്കുന്നത്.

നാല് ദിവസം മുമ്പ് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ മറ്റൊരാളെയും സമാന രീതിയിൽ തട്ടിക്കൊണ്ടുപോയിരുന്നു. എന്നാൽ, മണിക്കൂറുകൾക്ക് ശേഷം അയാളെ വിട്ടയച്ചിരുന്നു. ഇതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കേയാണ് പുതിയ സംഭവം.

Top