കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പുറത്തുവിട്ട് പൊലീസ്

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ നമ്പര്‍ പുറത്തുവിട്ട് കേരള പൊലീസ്. KL04 AF 3239 എന്ന നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചവര്‍ പൊലീസിനെ അറിയിക്കാന്‍ നിര്‍ദേശം. പാരിപ്പള്ളിയില്‍ എത്തിയ ഓട്ടോ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഏഴ് മിനിറ്റ് പ്രതികള്‍ പാരിപ്പള്ളിയില്‍ ചെലവഴിച്ചുവെന്നും പൊലീസ് അറിയിച്ചു.

അതേസമയം തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് ആറുവയസ്സുകാരി. അച്ഛനും അമ്മക്കും സഹോദരനുമൊപ്പമുള്ള വീഡിയോയിലാണ് ആറുവയസ്സുകാരി എല്ലാവര്‍ക്കും നന്ദി അറിയിച്ചത്. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി, ലവ് യു ആള്‍ എന്ന് കുട്ടി വിഡിയോയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അക്രമികള്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തിയത്. പണം ആവശ്യപ്പെട്ടാണ് അബിഗേലിനെ അക്രമി സംഘം തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂറിന് ശേഷമാണ് അക്രമികള്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്.

Top