നിര്‍ബന്ധ മതപരിവര്‍ത്തനം, മലയാളി കന്യാസ്ത്രീക്കെതിരേ തട്ടിക്കൊണ്ടുപോകലിനു കേസ്

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം ആരോപിച്ചു അര്‍ധരാത്രിയില്‍ ട്രെയിനില്‍ നിന്നു വിളിച്ചിറക്കി തടവില്‍വയ്ക്കപ്പെട്ട മലയാളി കന്യാസ്ത്രീക്കെതിരേ തട്ടിക്കൊണ്ടുപോകലിനു മധ്യപ്രദേശ് പോലീസ് കേസെടുത്തു.

നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയെന്ന പരാതി കളവാണെന്നു തെളിഞ്ഞതിനു പിന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കുറ്റം ചുമത്തി സത്‌ന റെയില്‍വേ പോലീസ് കേസെടുത്തത്.

പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായില്ലെന്ന ആരോപണവും തെറ്റാണെന്നിരിക്കേയാണ് സബ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് ഇടപെട്ട് മോചിപ്പിച്ച സിസ്റ്റര്‍ ബീന ജോസഫിനെതിരേയുള്ള പുതിയ നടപടി.

Top