ഉത്തര്‍പ്രദേശില്‍ യുവതികളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മനുഷ്യക്കടത്ത് സംഘം പിടിയില്‍

arrest

ലക്നൗ: ഉത്തര്‍പ്രദേശിലെ ഭായികുന്ത്പൂരില്‍ മനുഷ്യക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ മൂന്ന് യുവതികളെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍.

മനുഷ്യക്കടത്ത് നടത്തിയ നാലംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തട്ടിക്കൊണ്ടുപോയ മൂന്ന് യുവതികളില്‍ ഒരാളെ ജഹാനാബാദിലുള്ള ഒരാള്‍ക്കായി വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

മോചിപ്പിച്ച യുവതികളെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതികളില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

വീട്ടില്‍ നിന്ന് ഇറങ്ങി പോയ യുവതികള്‍ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയില്‍ അകപ്പെടുകയായിരുന്നുവെന്ന് ഷാജഹാന്‍പൂര്‍ റൂറല്‍ എസ്.പി ഷുബാഗ് ചന്ദ്ര ഷാക്യ പറഞ്ഞു.

സുരേഷ് കുമാര്‍, ഗജേന്ദ്ര കുമാര്‍, വിരേന്ദ്ര എന്നിവരും ധര്‍മശില സ്വദേശിയായ സ്ത്രീയുമാണ് അറസ്റ്റിലായത്.

Top