കുട്ടികളെ കടത്തുന്ന റാക്കറ്റിലെ പ്രധാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

arrest

മുംബൈ: രാജ്യത്തിന് വെളിയിലേയ്ക്ക് കുട്ടികളെ കടത്തുന്ന റാക്കറ്റിലെ പ്രധാനിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

ഗുജറാത്ത് സ്വദേശിയായ ഗാംലേവാല എന്ന രാജു ഭായ്‌യെ ആണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 2007ലായിരുന്നു ഇയാള്‍ റാക്കറ്റ് ആരംഭച്ചത്. ഒരു കുട്ടിക്ക് 45 ലക്ഷം രൂപ വിലവെച്ച് യുഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചിലര്‍ക്കായാണ് ഇയാള്‍ കുട്ടികളെ വിറ്റിരുന്നത്.

കടത്തപ്പെട്ട കുട്ടികളെ എന്തിനാണ് ഉപയോഗിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. റാക്കറ്റിലെ ചില അംഗങ്ങളെ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തിരുന്നു. പാവപ്പെട്ട കുടംബങ്ങളിലെ 11 മുതല്‍ 16 വയസ് വരെയുള്ള കുട്ടികളെയാണ് ഇവര്‍ പ്രധാനമായും കടത്തിയിരുന്നത്. വളര്‍ത്താനുള്ള സാഹചര്യങ്ങള്‍ ഇല്ലാത്ത ചില മാതാപിതാക്കള്‍ കുട്ടികളെ ഇയാള്‍ക്ക് വിറ്റിരുന്നതായും പൊലീസ് വ്യക്തമാക്കി.

Top