കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ ; സിന്ധുവും, എച്ച് എസ് പ്രണോയിയും പുറത്തായി

ടോക്യോ : ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നു. ഹോങ്കോങ്ങിന്റെ വോംഗ് വിംഗ് കി വിന്‍സെന്റിനെ തോല്‍പ്പിച്ചാണ് ശ്രീകാന്ത് ക്വാര്‍ട്ടറിലെത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ തന്നെ തോല്‍പ്പിച്ച വോംഗിനോട് 21-15, 21-14 എന്ന സ്‌കോറിനാണ് ശ്രീകാന്തിന്റെ നേട്ടം.

അതേസമയം കിരീടപ്രതീക്ഷകളായ പി വി സിന്ധുവും എച്ച് എസ് പ്രണോയിയും രണ്ടാം റൗണ്ടില്‍ പുറത്തായി.

പൊരുതിക്കളിച്ച സിന്ധുവിനെ ചൈനയുടെ ഗവോ ഫാങ്ജിയാമാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ചത്. സ്‌കോര്‍:18-21, 19-21. ഇന്തോനേഷ്യന്‍ താരം ആന്റണി സിനിസുക ഗിന്റിഗിനോട് തോറ്റാണ് പ്രണോയ് പുറത്തായത്.

Top