ഹോങ്കോങ് ഓപ്പണ്‍; ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങി കിഡംബി ശ്രീകാന്ത്

ഹോങ്കോങ്: ഹോങ്കോങ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കിഡംബി ശ്രീകാന്തിന് തോല്‍വി. ജപ്പാന്റെ കെന്റ നിഷിമോട്ടോയോടാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.

ലോക റാങ്കിംഗില്‍ 11ാം സ്ഥാനത്തുള്ള കെന്റയോട് നേരിട്ടുള്ള ഗെയിമുകളിലാണ് ശ്രീകാന്ത് തോല്‍വി പിണഞ്ഞത്. സ്‌കോര്‍: 17-21, 13-21. 44 മിനുട്ട് മാത്രമാണ് മത്സരം നീണ്ടിനിന്നത്.

Top