മൈക്കിള്‍ ജാക്‌സനെ അനുകരിച്ച് കുട്ടി ആരാധകന്‍; വൈറലായി വീഡിയോ

കോളോറാഡോ: പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന് ലോകമെമ്പാടും നിരവധി ആരാധകരാണുള്ളത്. നൃത്തത്തെ ഇഷ്ട്‌പ്പെടുന്നവര്‍ മൈക്കിള്‍ ജാക്‌സന്റെ നൃത്തവും സ്‌റ്റൈലും എക്കാലത്തും അനുകരിക്കാറുണ്ട്. എന്നാല്‍ മൈക്കിള്‍ ജാക്‌സന്റെ കുട്ടി ആരാധകന്റെ നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ട്വിറ്ററില്‍ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി.

മൈക്കിള്‍ ജാക്‌സന്റെ ത്രില്ലര്‍ പ്ലേ ചെയ്യുന്ന ടെലിവിഷന്‍ സ്‌ക്രീനിന് മുമ്പില്‍ നിന്ന് നൃത്തച്ചുവടുകള്‍ അനുകരിക്കാന്‍ ശ്രമിക്കുകയാണ് ഈ കുട്ടി ആരാധകന്‍. ത്രില്ലര്‍ ജാക്കറ്റും ധരിച്ച് ഡാന്‍സ് അനുകരിക്കാന്‍ ശ്രമിക്കുന്ന കുട്ടി കാഴ്ചക്കാര്‍ക്ക് ഏറെ കൗതുകം സൃഷ്ടിച്ചിരിക്കുകയാണ്. വീഡിയോ വൈറലായതോടെ താരമായ കുഞ്ഞ് എംജെ ആരാധകനെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

Top