സല്‍മാന്‍ ഖാന്റെ ‘കിക്ക് 2’ 2019 ല്‍ എത്തും ; പ്രഖ്യാപനവുമായി സംവിധായകന്‍

salman

ല്‍മാന്‍ ഖാന്‍ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്. 2014 ലെ ഹിറ്റ് തീര്‍ത്ത കിക്കിന് ശേഷം വീണ്ടും സല്‍മാന്‍ ഖാന്‍ നായകനാകുന്ന കിക്ക് 2 2019ല്‍ എത്തുമെന്ന് സംവിധായകനായ സാജിദ് നദിയാദ് വാല. അദ്ദേഹം തന്നെയാണ് കിക്ക് 2വിനെ കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

അതെ, കിക്ക് 2 വിലൂടെ ഡെവിള്‍ വീണ്ടും തിരിച്ചു വരികയാണ് അദ്ദേഹം വ്യക്തമാക്കുന്നു. സല്‍മാന്‍ ഖാന്‍, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, രണ്‍ദീപ് ഹൂഡ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന കിക്ക് 2 വില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും എത്തുന്നു.

2014ല്‍ നവാഗത സംവിധായകനായി എത്തിയ നദിയാദ് വാലയുടെ കിക്ക് എന്ന ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ഇതുവരെയും കിക്ക് 2 വിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. എന്നാല്‍ ചിത്രത്തില്‍ സല്‍മാന്‍ ഖാന്‍ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെടുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ എത്തുന്നുണ്ട്.

Top