പുതിയ കിയ മോട്ടോര്‍സ് സെല്‍റ്റോസ് എസ്യുവിയുടെ ടീസര്‍ പുറത്തുവിട്ടു

കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സിന്റെ ആദ്യ വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ആഴ്ച്ചകള്‍ മാത്രം ബാക്കിനില്‍ക്കേ സെല്‍റ്റോസ് എന്ന് പേരുള്ള എസ്യുവിയുടെ ടീസര്‍ പുറത്തുവിട്ടു. ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുന്ന ആദ്യ കിയ വാഹനമാണിത്.

ക്രോം ആവരണമുള്ള ടൈഗര്‍ നോസ് ഗ്രില്ലും എല്‍ഇഡി ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ ഹെഡ്ലാമ്പ് ഹൗസിംഗുമുള്ള എസ്യുവിയാണ് ടീസറിലുള്ളത്. പ്രീമിയം അനുഭൂതിയാണ് സെല്‍റ്റോസിന്റെ മറ്റൊരു സവിശേഷത. കളേര്‍ഡ് ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനത്തോടെയെത്തുന്ന സെല്‍റ്റോസില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സാങ്കേതികതയാവും ഉണ്ടാവുക. ഡ്രൈവര്‍ ഇന്‍സ്ട്രമന്റ് കണ്‍ട്രോളില്‍ TFT ഡിസ്പ്ലേയും 10.25 ഇഞ്ച് ടച്ച്സക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും ഉണ്ടായിരിക്കും.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലായിരിക്കും പുതിയ കിയ സെല്‍റ്റോസ് എത്തുക. 120 bhp കരുത്ത് കുറിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജിംഗ് എഞ്ചിനോ അല്ലെങ്കില്‍ 140 bhp കരുത്ത് സൃഷ്ടിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജിംഗ് എഞ്ചിനോ ആയിരിക്കും പെട്രോള്‍ യൂണിറ്റ്. മറുഭാഗത്ത് 2.0 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിന്‍ പരമാവധി 150 bhp കരുത്ത് കുറിക്കും. ഇരു എഞ്ചിന്‍ ഓപ്ഷനുകള്‍ക്ക് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ് ലഭിക്കാനാണ് സാധ്യത.

Top