ഇളയദളപതിയും അറ്റ്‌ലിയും ഒന്നിക്കുന്ന അടുത്ത ചിത്രത്തില്‍ നായിക കൈറ അദ്വാനി?

മെര്‍സല്‍ സംവിധായകന്‍ അറ്റ്‌ലിയും വിജയും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല. നടി കൈറ അദ്വാനി ചിത്രത്തില്‍ നായികാവേഷത്തിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബോളിവുഡ് ചിത്രം എം എസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയാണ് കൈറയുടെ ഹിന്ദി ചിത്രം. ചിത്രത്തില്‍ നായികാവേഷത്തിലായിരുന്നു കൈറ അഭിനയിച്ചത്.

എന്നാല്‍ വാര്‍ത്ത സംബന്ധിച്ച് ഔദ്യോദിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മഹേഷ് ബാബുവിന്റെ തെലുങ്ക് ചിത്രം ‘ഭരത് അനേ നേനു’ വിലും കൈറ മുഖ്യവേഷത്തിലെത്തിയിട്ടുണ്ട്. ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിക്കൊടുത്ത ചിത്രമായിരുന്നു ഭരത് അനേ നേനു. എ ആര്‍ റഹ്മാനായിരിക്കും വിജയ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

അതേസമയം, എ ആര്‍ മുരുകദോസ് ചിത്രം സര്‍ക്കാരിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ് വിജയ് ഇപ്പോള്‍. കീര്‍ത്തി സുരേഷാണ് നായിക. വരലക്ഷ്മി ശരത്കുമാര്‍, രാധാ രവി, പാലാ കുറുപ്പയ്യ, യോഗി ബാബു എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. എ ആര്‍ റഹ്മാനാണ് സര്‍ക്കാരിലെ സംഗീതം നിര്‍വഹിക്കുന്നത്.

Top