സർക്കാർ വാദം തള്ളി കേന്ദ്രം; കിയാൽ സര്‍ക്കാര്‍ കമ്പനി തന്നെ

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളം സര്‍ക്കാര്‍ കമ്പനി തന്നെയെന്ന് കേന്ദ്രം. കണ്ണൂര്‍ വിമാത്താവളം സ്വകാര്യ കമ്പനിയാണെന്ന വാദം സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഈ വാദമാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളിയത്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഇക്കാര്യം കണ്ണൂര്‍ വിമാനത്താവള കമ്പനിയേയും സംസ്ഥാന സര്‍ക്കാരിനെയും അറിയിച്ചു.

കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാല്‍ സിഎജി ഓഡിറ്റ് തടഞ്ഞുവെന്ന വാര്‍ത്ത നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കിയാല്‍ , കൊച്ചിവിമാനത്താവള കമ്പനിപോലെ സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റ് അനുവദിക്കാന്‍ സാധിക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇക്കാര്യം നേരത്തെ നിയമസഭയിലും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സിഎജി ഓഡിറ്റ് തടസപ്പെടുത്തിയതിന് കമ്പനിയേയും ചുമതലക്കാരെയും പ്രോസിക്യൂട്ട് ചെയ്യുമെന്നും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്.

Top