സെൽറ്റോസ്, സോനെറ്റ് മോഡലുകളുടെ ഡെലിവറി ആരംഭിച്ച് കിയ ഇന്ത്യ

സെൽറ്റോസ്, സോനെറ്റ് എസ്‌യുവികളുടെ പുത്തൻ പതിപ്പുകളുടെ ഡെലിവറി ആരംഭിച്ച് കിയ ഇന്ത്യ.   ലോഗോയ്ക്കൊപ്പം ചെറിയ ഫീച്ചർ, വേരിയന്റ് മാറ്റങ്ങളുമായാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്

ഇതിനു പിന്നാലെ മോഡലുകൾക്കായി ബുക്കിംഗും കമ്പനി ആരംഭിച്ചിരുന്നു. കിയ ഡീലർഷിപ്പുകൾ വഴിയും ഓൺലൈനായും 25,000 രൂപ ടോക്കൺ തുകയായി നൽകി പുതുക്കിയ എസ്‌യുവികൾ ബുക്ക് ചെയ്യാം.

ഇപ്പോൾ പരിഷ്ക്കരിച്ച 2021 മോഡൽ സെൽറ്റോസ്, സെൽറ്റോസ് മോഡലുകൾക്കായുള്ള ഡെലിവറിയും കിയ ഇന്ത്യ ആരംഭിച്ചിരിക്കുകയാണ്. പുതിയ ബുക്കിംഗുകളിലെ കാത്തിരിപ്പ് കാലയളവ് വേരിയന്റിനെ ആശ്രയിച്ച് 20 ആഴ്ച വരെ നീളും എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.

Top