ടെല്ലുറൈഡ് 2022 മോഡലിനെ പരിചയപ്പെടുത്തി കിയ

ന്താരാഷ്ട്ര വിപണിയിൽ പുതുപദ്ധതികൾക്ക് തുടക്കം കുറിച്ച് കിയ. പുതിയ ബ്രാൻഡ് വിപണന തന്ത്രം നടപ്പിലാക്കുന്ന തിരക്കിലാണ് കിയ. ഇന്ത്യയിൽ സെൽറ്റോസ്, സോനെറ്റ് എന്നിവയെ പരിഷ്ക്കരിച്ച കൊറിയൻ ബ്രാൻഡ് ഇന്ത്യയിലുംപരിഷ്കരണം ആരംഭിച്ചിട്ടുണ്ട്.

വരും മാസങ്ങളിലും ഈ തന്ത്രം മറ്റ് മോഡലുകളിലേക്കും വ്യാപിപ്പിക്കാൻ പദ്ധതിയിടുന്നു. കമ്പനിയുടെ മുൻ‌നിര മോഡലായ ടെല്ലുറൈഡിനെയും പുതുമകളോടെ അവതരിപ്പിച്ചിരിക്കുകയാണ് കിയ മോട്ടോർസ്.

ഫുൾ-സൈസ് പ്രീമിയം എസ്‌യുവി പുതിയ കിയ ലോഗോ സ്വീകരിച്ചിട്ടുമുണ്ട്. നിലവിലെ മോഡലിലെ മാറ്റങ്ങൾ വ്യക്തമാക്കുന്ന വിശദാംശങ്ങൾക്കൊപ്പം പുതിയ 2022 ടെല്ലുറൈഡ് കാഴ്ച്ചയിലും മിടുക്കനായി. ഫ്രണ്ട് ഗ്രില്ലിന്റെ മധ്യഭാഗത്ത് സ്ലാപ്പ് ചെയ്ത പുതിയ രൂപകൽപ്പന ചെയ്ത കിയ ലോഗോയാണ് ഫെയ്‌സ്‌ലിഫ്റ്റഡ് ടെല്ലുറൈഡ് വഹിക്കുന്നത്.

 

 

 

 

Top