SP2i എസ്യുവിയുടെ ഡിസൈന്‍ സ്‌കെച്ച് പുറത്തുവിട്ട് കിയ മോട്ടോര്‍സ്

ക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സിന്റെ SP2i എന്ന കോഡ് നാമത്തില്‍ വിളിക്കുന്ന എസ്യുവി ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്. 2019 ജൂണ്‍ 20 -നാണ് എസ്യുവിയെ അവതരിപ്പിക്കുകയെന്ന് കമ്പനി അറിയിച്ചിരുന്നു. ഇപ്പോഴിതാ എസ്യുവിയുടെ രേഖാചിത്രം കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടു.

എക്സ്റ്റീരിയര്‍ ഡിസൈന്‍ ശൈലിയാണ് പ്രധാനമായും രേഖാചിത്രത്തിലുള്ളത്. കിയ സിഗ്നേച്ചര്‍ ഗ്രില്ലിന്റെ ഇരുവശത്തുമായി ഹെഡ്ലാമ്പുകള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഹെഡ്ലാമ്പ് ക്ലസ്റ്ററില്‍ നിന്ന് തുടങ്ങുന്ന എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ മുന്നിലെ ഗ്രില്ലിന് കുറുകെ നീളത്തില്‍ ആണ് ഘടിപ്പിച്ചിരിക്കുന്നത്.

പുറകിലെ ഡിസൈനും അത്യന്തം ഗൗരവഭാവം പുലര്‍ത്തുന്ന രീതിയിലാണ് കമ്പനി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്‌ക്രഫ് പ്ലേറ്റുകളോടെയുള്ള പുറകിലെ വലിയ ബമ്പറിന്റെ വശങ്ങളില്‍ റിഫ്ളകടറുകളുണ്ട്.

1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ് വരാനിരിക്കുന്ന എസ്യുവിയില്‍ കിയ ഉള്‍പ്പെടുത്താന്‍ സാധ്യത. ഇരു എഞ്ചിന്‍ പതിപ്പുകളിലും മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സുകള്‍ പ്രതീക്ഷിക്കാം.

Top