കിയ SP2i എസ്യുവിയുടെ ഇന്റീരിയര്‍ സ്‌കെച്ച് പുറത്തുവിട്ടു

കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സ് SP2i എസ്യുവിയുടെ ഇന്റീരിയര്‍ സ്‌കെച്ച് പുറത്തുവിട്ടു. ജൂണ്‍ 20 -നാണ് SP2i എസ്യുവി ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുക.

ടച്ച്സ്‌ക്രീന്‍ സംവിധാനത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കിയുള്ള ഇന്റീരിയര്‍ ഡിസൈന്‍ സ്‌കെച്ചാണ് പുറത്തുവിട്ടിരിക്കുന്നത്. മാനുവല്‍ ബട്ടണുകളുടെ ഉപയോഗം വളരെ കുറവായായിരിക്കും എസ്യുവിയില്‍.

ഫ്ളോട്ടിംഗ് യൂണിറ്റായുള്ള ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമായിരിക്കും എസ്യുവിയിലെന്നാണ് പുതിയ ഡിസൈന്‍ സ്‌കെച്ച് സൂചിപ്പിക്കുന്നത്. എയര്‍ വെന്റുകളോടെയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം മള്‍ട്ടി ലേയര്‍ ഡാഷ്ബോര്‍ഡിന്റെ വശത്ത് സ്ഥാനം പിടിക്കും.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇതില്‍ ലഭ്യമാവും. കൂടാതെ സാറ്റ്ലൈറ്റ് നാവിഗേഷന്‍, 360 ഡിഗ്രി ക്യാമറ, വോയ്സ് കമാന്‍ഡുകള്‍ എന്നിവയും SP2i എസ്യുവിയിലുണ്ട്. കളര്‍ ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ്സ് ചാര്‍ജിംഗ്, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയായിരിക്കും എസ്യുവിയിലെ മറ്റു പ്രധാന ഫീച്ചറുകള്‍.

Top