സോനെറ്റിന്റെ ഡെലിവറി ആരംഭിച്ച് കിയ മോട്ടോർസ് 

ന്ത്യയിലുടനീളം സോനെറ്റിന്റെ ഡെലിവറി ആരംഭിച്ച് കിയ മോട്ടോര്‍സ്. കോംപാക്ട് എസ്‌യുവി ശ്രേണിയിലെ വമ്പന്മാരായ മാരുതി ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300 മോഡലുകള്‍ക്ക് എതിരെയാണ് സോനെറ്റ് മത്സരിക്കുന്നത്.

ടൈഗര്‍ നോസ് ഗ്രില്ല്, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ഫോഗ് ലാമ്പ്, ഹണികോമ്പ് ഡിസൈനിലുള്ള എയര്‍ഡാം, ബ്ലാക്ക് ക്ലാഡിങ്ങ്, ഡയമണ്ട് കട്ട് ഫിനീഷിങ്ങില്‍ ഒരുങ്ങിയിരിക്കുന്ന അലോയി വീല്‍, ചുവന്ന നിറത്തിലുള്ള കാലിപ്പേഴ്സ് തുടങ്ങിയവയാണ് പുറമേയുള്ള സവിശേഷതകള്‍.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ്, ഗ്ലോസി ബ്ലാക്ക് എസി വെന്റുകള്‍, ഡിജിറ്റല്‍ ഡിസ്പ്ലേ, പിന്‍നിര എസി വെന്റുകള്‍, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയവയാണ് വാഹനത്തിന്റെ അകത്തെ പ്രത്യേകതകൾ.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. ബുക്കിംഗിന്റെ കാര്യത്തിലും വാഹനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു. ബുക്കിംഗ് 25,000 യൂണിറ്റ് പിന്നിട്ടതായും കമ്പനി അറിയിച്ചിരുന്നു. 25,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.

GTX+, ഓട്ടോമാറ്റിക് പെട്രോള്‍ മോഡലുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. എന്നാല്‍ ഈ രണ്ട് വകഭേദങ്ങളുടെയും വില നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ പ്രാരംഭ പതിപ്പിന് 6.71 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

video

Top