പുത്തന്‍ കിയ സെല്‍റ്റോസ് ഇന്ത്യയില്‍; വില 10.19 ലക്ഷം മുതല്‍

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ (ഗശമ കിറശമ) പുതുക്കിയ സെല്‍റ്റോസ് മിഡ്-സൈസ് എസ്യുവി രാജ്യത്ത് അവതരിപ്പിച്ചു. പുതിയ 2022 കിയ സെല്‍റ്റോസ് 10.19 ലക്ഷം രൂപ എക്സ് ഷോറൂം പ്രാരംഭ വിലയില്‍ ആണ് വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചത് എന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേര്‍ഡായി നാല് എയര്‍ബാഗുകള്‍ ഉള്‍പ്പടെ ഉള്ള സുരക്ഷാ സവിശേഷതകള്‍ അടക്കം നിരവധി അപ്ഡേറ്റുകള്‍ ഈ വാഹനത്തിന് ലഭിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

വാഹനത്തിലെ മാറ്റങ്ങളെക്കുറിച്ച് പറയുകയാണെങ്കില്‍, 2022 കിയ സെല്‍റ്റോസിന് ശ്രേണിയില്‍ ഉടനീളം നിരവധി സുരക്ഷാ സവിശേഷതകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. നാല് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ഇഎസ്സി), വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്മെന്റ് (വിഎസ്എം), ബ്രേക്ക് അസിസ്റ്റ് (ബിഎ), ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ (എച്ച്എസി), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (ഹൈലൈന്‍ ടിപിഎംഎസ്), ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മാത്രമല്ല, ഇപ്പോള്‍ എല്ലാ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കുമായി മള്‍ട്ടി-ഡ്രൈവ്, ട്രാക്ഷന്‍ മോഡുകള്‍ക്കൊപ്പം പാഡില്‍ ഷിഫ്റ്ററുകളും ലഭിക്കുന്നു.

ഡീസല്‍ എഞ്ചിനിനൊപ്പം iMT അല്ലെങ്കില്‍ ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷനും കിയ അവതരിപ്പിച്ചു. ഇത് ഇന്ത്യയിലെ ആദ്യത്തെ ഡീസല്‍ iMT കാറായി മാറി. മൊത്തത്തില്‍, പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ മാറ്റമില്ലാതെ തുടരുന്നു. ഇതിന് 113 എച്ച്പി 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍, 138 എച്ച്പി 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മോട്ടോര്‍, 113 എച്ച്പി 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവ ലഭിക്കുന്നു. 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്, 6-സ്പീഡ് ശങഠ, കഢഠ, 7സ്പീഡ് ഉഇഠ, 6സ്പീഡ് അഠ എന്നിവ ഉള്‍പ്പെടെ വിവിധ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ വാഹനത്തില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Top