സെൽറ്റോസിന്റെ പുതിയ ഐഎംടി പതിപ്പുമായി കിയ ഇന്ത്യ

സെൽറ്റോസിന്റെ പുതിയ വേരിയന്റിനെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പുതിയ ടെലിവിഷൻ പരസ്യ വീഡിയോ പുറത്തിറക്കി കിയ ഇന്ത്യ.

ഐ‌എം‌ടി ബാഡ്‌ജിംഗ് ഉപയോഗിച്ച റെഡ് കളർ ഓപ്ഷനിലുള്ള സെൽറ്റോസിനെയാണ് കിയ പരിചയപ്പെടുത്തന്നത്. അതോടൊപ്പം തന്നെ പുതിയ ഇന്റലിജന്റ് മാനുവൽ ഗിയർ‌ബോക്‌സിനെക്കുറിച്ചുമുള്ള വിശദീകരണവും നൽകുന്നുണ്ട്.

സ്റ്റിയറിംഗ് വീലിനു പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന പാഡിൽ ഷിഫ്റ്ററുകളും വീഡിയോയിൽ കാണിക്കുന്നു. എന്നാൽ ഡിസിടി ഗിയർബോക്‌സിനൊപ്പം 1.4 ലിറ്റർ പെട്രോൾ എഞ്ചിൻ തെരഞ്ഞെടുക്കുകയോ ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം ഡീസൽ എഞ്ചിൻ ലഭിക്കുകയോ ചെയ്താൽ മാത്രമേ ഈ സംവിധാനം ലഭ്യമാകൂ.

ഇന്റലിജന്റ് മാനുവൽ ഗിയർബോക്സ് 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. അതും HTK+ വേരിയന്റിൽ മാത്രം. ഐ‌എം‌ടിയിൽ ഡ്രൈവർ പരമ്പരാഗത 6-സ്പീഡ് ഗിയർ‌ബോക്സ് ഉപയോഗിച്ച് ഗിയറുകൾ‌ മാറ്റേണ്ടതുണ്ട്.

Top