രണ്ടര മാസത്തിനുള്ളില്‍ കിയ സെല്‍റ്റോസിന്റെ ബുക്കിങ് 50,000 യൂണിറ്റ് പിന്നിട്ടു

ണ്ടര മാസത്തിനുള്ളില്‍ കിയ സെല്‍റ്റോസ് എസ്യുവിയുടെ ബുക്കിങ് 50,000 യൂണിറ്റ് പിന്നിട്ടു. നിലവില്‍ രണ്ട് മുതല്‍ മൂന്ന് മാസത്തോളമാണ് സെല്‍റ്റോസിന്റെ വെയ്റ്റിങ് പിരീഡ്. ആഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ കിയ വിപണിയിലെത്തിച്ചിരുന്നത്.

ബുക്കിങ് തുടങ്ങി ആദ്യ ദിവസം തന്നെ 6200 യൂണിറ്റ് ബുക്കിങ്ങുകള്‍ സെല്‍റ്റോസിന് ലഭിച്ചിരുന്നു. 9.69 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലായി ആകെ 16 വേരിയന്റുകള്‍ സെല്‍റ്റോസിനുണ്ട്.

115 എച്ച്പി പവറും 144 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 140 എച്ച്പി പവറും 242 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 115 എച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് സെല്‍റ്റോസിനുള്ളത്.

Top