ആരോരുമറിയാതെ ഒപ്റ്റിമയുമായി കിയ ഇന്ത്യന്‍ നിരത്തില്‍ ചിത്രങ്ങള്‍ പുറത്ത്

ക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ ഒപ്റ്റിമ ഇന്ത്യന്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നു. ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന സെറാറ്റൊയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ചിത്രങ്ങള്‍ ഇന്ത്യന്‍ കാര്‍ ലോകത്ത് ശ്രദ്ധനേടുകയാണ്. വലുപ്പമേറിയ രൂപമാണ് ഒപ്റ്റിമയുടെ മുഖ്യാകര്‍ഷണം.

kia-optima

ശരീര നിറത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന ഡോര്‍ ഹാന്‍ഡിലുകള്‍, മിററുകളില്‍ ഒരുങ്ങിയ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍ പോലുള്ള ഫീച്ചറുകള്‍ ഒപ്റ്റിമയുടെ വിശേഷങ്ങളില്‍പ്പെടും. രാജ്യാന്തര വിപണികളില്‍ അണിനിരക്കുന്ന ഒപ്റ്റിമയില്‍ 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ, 10 സ്പീക്കര്‍ ഹര്‍മന്‍ ഓഡിയോ സംവിധാനം, ആപ്പിള്‍കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ തുടങ്ങിയ ഫീച്ചറുകള്‍ ഒരുങ്ങുന്നുണ്ട്.

optima

പെട്രോള്‍ എഞ്ചിന്‍ മാത്രമെ നിലവില്‍ ഒപ്റ്റിമയിലുള്ളു. 2.4 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.6 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ പതിപ്പുകളാണ് കിയ ഒപ്റ്റിമയില്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇന്ത്യന്‍ വരവ് യാഥാര്‍ത്ഥ്യമായാല്‍ എലാന്‍ട്രയിലുള്ള 1.6 ഡീസല്‍ എഞ്ചിന്‍ സെഡാനില്‍ പ്രതീക്ഷിക്കാം. ആറു സ്പീഡ് ഓട്ടോമാറ്റിക്, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഒപ്റ്റിമയില്‍ ലഭ്യമാണ്.

kia-2w

ഇന്ത്യയില്‍ ആദ്യമെത്താന്‍ പോകുന്ന ടജ കോണ്‍സെപ്റ്റ് എസ്യുവിയെ 2018 ഓട്ടോ എക്സ്പോയില്‍ കിയ അവതരിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ട്രെസോര്‍ എന്ന പേരില്‍ ആദ്യ കിയ എസ്യുവിയാണ് ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുന്നത്.

Top