പരീക്ഷണയോട്ടം ആരംഭിച്ച് കിയ എംപിവി മോഡൽ

ന്ത്യൻ വിപണിയിലെ യൂട്ടിലിറ്റി, എസ്‌യുവി, എംപിവി മോഡലുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് കിയ മോട്ടോർസ്. ബ്രാൻഡിന്റെ നിരയിലേക്ക് അടുത്തതായി എത്തുന്നത് മഹീന്ദ്ര മറാസോ, മാരുതി എർട്ടിഗ എതിരാളിയാണ്.

അതിന്റെ ഭാഗമായി ഇന്ത്യൻ നിരത്തുകളിലെ പരീക്ഷണയോട്ടത്തിനും കിയ എംപിവി തുടക്കം കുറിച്ചിരിക്കുകയാണ്. റഷ്‌ലൈൻ പുറത്തുവിട്ട പുതിയ സ്പൈ ചിത്രങ്ങൾ പ്രോട്ടോടൈപ്പിന്റെ ആകൃതി, വലിപ്പം, ഡിസൈൻ തുടങ്ങിയവയെ കുറിച്ചുള്ള സൂചനയാണ് പുറത്തുവരുന്നത്.

സെൽറ്റോസ്, കാർണിവൽ, സോനെറ്റ് എന്നിവയ്ക്ക് ശേഷം കിയയിൽ നിന്നുള്ള നാലാമത്തെ ഉൽപ്പന്നമാകും ഈ എംപിവി. മുമ്പത്തെ റിപ്പോർട്ടുകൾ പ്രകാരം വരാനിരിക്കുന്ന ഈ വാഹനത്തിന് ആന്തരികമായി KY എം‌പി‌വി എന്ന കോഡ്നാമം നൽകിയിട്ടുണ്ട്.

ഇത് സെൽ‌റ്റോസിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ എം‌പി‌വിക്ക് 4.5 മീറ്റർ നീളമാകും ഉണ്ടാവുക. അതിനാൽ മാരുതി സുസുക്കി എർട്ടിഗയ്ക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലായാകും കിയയുടെ പുത്തൻ മോഡൽ സ്ഥാനം പിടിക്കുക. ചുരുക്കി പറഞ്ഞാൽ മഹീന്ദ്ര മറാസോയുടെ നേരിട്ടുള്ള എതിരാളിയാകാൻ സാധ്യതയുണ്ട്. മൂന്ന് നിര ഇരിപ്പിടങ്ങളുള്ള എംപിവി ആറ്, ഏഴ് സീറ്റുകളുള്ള ലേഔട്ടുകളിൽ വാഗ്ദാനം ചെയ്യുമെന്നും വ്യക്തമാണ്.

Top