സെല്‍റ്റോസ് എസ്.യു.വി ഡീലര്‍മാരിലേക്ക് എത്തിത്തുടങ്ങി; ആഗസ്റ്റ് 22 മുതല്‍ വിപണിയില്‍

കിയ മോട്ടോഴ്‌സിന്റെ സെല്‍റ്റോസ് എസ്.യു.വി ഡീലര്‍മാരിലേക്ക് എത്തിത്തുടങ്ങി. ആഗസ്റ്റ് 22 മുതല്‍ വാഹനത്തിന്റെ വില്‍പ്പന തുടങ്ങുമെന്നാണ് വിവരം. ജൂലൈ 15-നാണ് വാഹനത്തിന്റെ ഡീലര്‍ഷിപ്പ്തല ബുക്കിങ്ങ് കമ്പനി ആരംഭിച്ചത്. 25,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്. ആദ്യ ദിവസം തന്നെ 6,000 ബുക്കിങുകളാണ് വാഹനത്തിന് ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ജിടി, ടെക് ലൈന്‍ എന്നീ റേഞ്ചുകളിലാണ് സെല്‍റ്റോസ് വരുന്നത്. മൂന്ന് പെട്രോള്‍, അഞ്ച് ഡീസല്‍ പതിപ്പുകളാണ് സെല്‍റ്റോസിനുള്ളത് ജി.ടി.കെ, ജി.ടി.എക്‌സ്, ജി.ടി.എക്‌സ് പ്ലസ്‌ എന്നിവയാണ് പെട്രോള്‍ പതിപ്പുകള്‍. എച്ച്.ടി.ഇ, എച്ച്.ടി.കെ, എച്ച്.ടി.കെ പ്ലസ്, എച്ച്.ടി.എക്‌സ്, എച്ച്.ടി.എക്‌സ് പ്ലസ് എന്നിവയാണ് ഡീസല്‍ വകഭേദങ്ങള്‍.

115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍, 115 ബിഎച്ച്പി കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍, 140 ബിഎച്ച്പി കരുത്തേകുന്ന 1.4 ലിറ്റര്‍ ടാര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് സെല്‍റ്റോസിനുള്ളത്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലച്ച്, ആറ് സ്പീഡ് സിവിടി, 6 സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവലുമാണ് ട്രാന്‍സ്മിഷന്‍.

Top