ഇന്ത്യയിൽ വേര് ശക്തമാക്കാൻ ഒരുങ്ങി കിയ മോട്ടോർസ്

ന്ത്യയിൽ വേര് ശക്തമാക്കാൻ ഒരുങ്ങി കിയ മോട്ടോർസ്. അതിന് വേണ്ടി നിരവധി പദ്ധതികളാണ് കമ്പനി ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്. മറ്റു കമ്പനികളിൽ നിന്നും വ്യത്യസ്തമായി നഗരങ്ങളിൽ നിന്നും മാറി, ഗ്രാമങ്ങളിൽ കൂടി ശ്രദ്ധ കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. ഇന്ത്യൻ റൂറൽ മാർക്കറ്റ് പിടിക്കുകയാണ് കമ്പനിയുടെ അടുത്ത ടാർ​ഗറ്റ്.

ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വിൽപ്പന ശൃംഖല വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഡീലർ പങ്കാളികളുടെ ലാഭം വർദ്ധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട് എന്നും കമ്പനിയുടെ മുതിർന്ന ഉദ്യോ​ഗസ്ഥർ പറയുന്നു. ഏതായാലും ഇന്ത്യൻ ഗ്രാമങ്ങളും നഗരങ്ങളും ഒരുപോലെ ലക്ഷ്യം വച്ചാണ് കൊറിയൻ കമ്പനിയായ കിയ ഇപ്പോൾ പ്രവർത്തിക്കുന്നത്.

Top