ഇന്ത്യയില്‍ 192 ഷോറൂമുകള്‍ ആരംഭിച്ച് കിയ മോട്ടോഴ്‌സ്

Kia motors

ന്ത്യയിലെ പ്രധാനപ്പെട്ട 160 നഗരങ്ങളില്‍ 192 ഷോറൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി അറിയിച്ച് കിയ മോട്ടോഴ്സ്. കിയ ലിങ്ക് ആപ്ലിക്കേഷനുമായി ബന്ധിപ്പിച്ചാണ് എല്ലാ ഷോറൂമുകളുടെയും പ്രവര്‍ത്തനം നടക്കുക. അതുകൊണ്ടുതന്നെ ഉപയോക്താക്കളുമായുള്ള ബന്ധവും വില്‍പ്പനാനന്തര സേവനങ്ങളും മികച്ച രീതിയില്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കമ്പനി വ്യക്തമാക്കി.

വാഹനങ്ങളുടെ പെര്‍ഫോമന്‍സ് സംബന്ധിച്ച വിവരങ്ങളും സര്‍വീസ് നോട്ടിഫിക്കേഷനും ഡീലര്‍മാരുമായി നേരിട്ട് സംവദിക്കാന്‍ ഉള്ള സംവിധാനവും ഉള്‍പ്പടെ ഉള്ള സേവനങ്ങള്‍ ആപ്ലിക്കേഷന്‍ മുഖേന ഉപയോക്താക്കളില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഷോറൂമുകളിലെ ആര്‍എഫ്ഐഡി സ്‌കാനര്‍ മുഖേന കാറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ അനായാസം കണ്ടെത്താനും അത് കിയ ലിങ്ക് ആപ്ലിക്കേഷന്‍ വഴി ഉപയോക്താവിലെത്തിക്കാനും സാധിക്കും.

192 ഷോറൂമുകള്‍ക്ക് പുറമെ, നാല് പാര്‍ട്സ് ഡിസ്പാച്ച് കേന്ദ്രങ്ങളും കിയ തുറന്നിട്ടുണ്ട്. ചെന്നൈ, നവി മുംബൈ, ഡല്‍ഹി എന്‍സിആര്‍, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് ഈ കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

Top