പുത്തന്‍ കാലത്തിന് പുതിയ വാഹനസംസ്‌കാരം; ഇവി സ്ട്രാറ്റജി പ്രഖ്യാപിച്ച് കിയ

പുത്തന്‍ തലമുറയ്ക്ക് പുതിയ വാഹനസംസ്‌കാരം പകര്‍ന്നുനല്‍കാനായി കിയ മോട്ടോഴേസ് തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി കിയ മോട്ടോഴ്സ് ഇലക്‌ട്രോണിക് വെഹിക്ള്‍ (ഇ.വി) സ്ട്രാറ്റജി പ്രഖ്യാപിച്ചു. വരുന്ന ഏഴ് വര്‍ഷങ്ങളില്‍ ഏഴ് വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കാനാണ് കൊറിയന്‍ വാഹനക്കമ്പനിയായ കിയയുടെ തീരുമാനം.
ഇതോടനുബന്ധിച്ച് വാഹനങ്ങളുടെ രേഖാചിത്രവും പുറത്തുവിട്ടു. കൊറിയയിലെ ഹ്വാസുങ് പ്ലാന്റില്‍ നടന്ന ചടങ്ങില്‍ കിയയുടെ ഇവി ഉല്‍പ്പന്നങ്ങളുടെ വിശദാംശങ്ങള്‍ കിയ പ്രസിഡന്റും സി.ഇ.ഒയുമായ ഹോ സുങ് സോംഗ് പ്രഖ്യാപിച്ചു.ലോകത്തെ പ്രമുഖ ചാര്‍ജിംഗ് കമ്പനികളുമായി പങ്കാളിത്തപരമായ സഹകരണവും കിയയുടെ പദ്ധതിയിലുണ്ട്.

2020 ന്റെ തുടക്കത്തില്‍ പ്രഖ്യാപിച്ച കിയയുടെ ‘പ്ലാന്‍ എസ്’ തന്ത്രത്തിന് കീഴില്‍ 2025 ഓടെ 11 മോഡലുകളിലേക്ക് ഇവി ലൈനപ്പ് വിപുലീകരിക്കാന്‍ ബ്രാന്‍ഡ് പദ്ധതിയിടുന്നുണ്ട്. അതേ കാലയളവില്‍ ബ്രാന്‍ഡിന്റെ മൊത്തം വില്‍പ്പനയുടെ 20 ശതമാനം ഇവികളാകണമെന്ന് കിയ ലക്ഷ്യമിടുന്നുണ്ട്. കൊറിയ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവയുള്‍പ്പെടെ വിപണികളില്‍ മികച്ച വില്‍പ്പനയാണ് കിയ ആഗ്രഹിക്കുന്നത്.

Top